Skip to main content

കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യവിതരണം

 

കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, തിരുവനന്തപുരം ജില്ലാതല ആനുകൂല്യ വിതരണം ആഗസ്റ്റ് 14ന് രാവിലെ 10ന് തമ്പാനൂര്‍ റ്റി.വി.സ്മാരക ഹാളില്‍ സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വി.എസ്.ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി ക്ഷേമനിധി ആനുകൂല്യ വിതരണവും മേയര്‍ വി.കെ. പ്രശാന്ത് വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നിര്‍വഹിക്കും. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.കെ. കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.പി.മുരളി, കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എസ്.സത്യപാലന്‍, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ.ഒ ജോര്‍ജ്, തമ്പാനൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. എം.വി.ജയലക്ഷ്മി, വിവിധ കര്‍ഷകത്തൊഴിലാളി സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിക്കും.

പി.എന്‍.എക്‌സ്.3532/18

date