Post Category
പട്ടികവര്‍ഗക്കാര്‍ക്ക് ഓണക്കോടിയും ഓണക്കിറ്റും വിതരണം
സംസ്ഥാനത്തെ എല്ലാ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും ഓണക്കിറ്റും, 60 വയസ് മുതല്‍ പ്രായമുള്ള എല്ലാ പട്ടികവര്‍ഗ്ഗക്കാര്‍ക്കും ഓണക്കോടിയും നല്കുന്ന പദ്ധതിയുടെ സംസ്ഥാനതല വിതരണോദ്ഘാടനം 14ന് രാവിലെ 11ന് തിരുവനന്തപുരം കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ വ്ളാവെട്ടി പട്ടികവര്‍ഗ കോളനിയില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക സമുദായ ക്ഷേമ, വകുപ്പ് മന്ത്രി എ.കെ. ബാലന് നിര്‍വഹിക്കും. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ യോഗത്തില്‍ അധ്യക്ഷത വഹിക്കും.
പി.എന്‍.എക്സ്.3535/18
date
- Log in to post comments