കണ്ണൂര്‍ അറിയിപ്പുകള്‍ 20-04-2023
നിയമസഭാ സമിതി യോഗം 26ന്
മുതിർന്ന പൗരൻമാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ജില്ലയിൽ വിവിധ ക്ഷേമ പദ്ധതികളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുമായി ഏപ്രിൽ 26ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുന്ന യോഗത്തിൽ ചർച്ച നടത്തും.
ഓംബുഡ്‌സ്മാൻ സിറ്റിങ് 25ന്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് ഓബുഡ്‌സ്മാൻ ഏപ്രിൽ 25ന് രാവിലെ 11 മുതൽ ഉച്ചക്ക് ഒരു മണി വരെ തലശ്ശേരി ബ്ലോക്ക് ഓഫീസിൽ സിറ്റിങ് നടത്തുന്നു. പരാതികൾ നേരിട്ടോ ഇ മെയിൽ (ombudsmanmgnregskannur@gmail.com), ഫോൺ, തപാൽ എന്നിവ വഴിയോ സമർപ്പിക്കാം. വിലാസം: ഓഫീസ് ഓഫ് ഓംബുഡ്‌സ്മാൻ, അനക്‌സ് ഇ-ബ്ലോക്ക്, നിയർ നോർക്ക ഓഫീസ്, സിവിൽ സ്റ്റേഷൻ, കണ്ണൂർ. ഫോൺ: 9447287542.
കിക്മ എം ബി എ: അഭിമുഖം 25ന്
സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ 2023-25 എം ബി എ (ഫുൾടൈം) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 25ന് രാവിലെ 10 മണി മുതൽ 12 മണി വരെ ചേനോളി ജംഗ്ഷനിലുള്ള സഹകരണ പരിശീലന കേന്ദ്രത്തിലാണ് കൂടിക്കാഴ്ച.
കേരള സർവ്വകലാശാലയുടെയും എ ഐ സി ടി ഇയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്‌സ്, ലോജിസ്റ്റിക്‌സ്, സിസ്റ്റം എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്‌കോളർഷിപ്പും എസ് സി/ എസ് ടി/ ഒ ഇ സി/ ഫിഷർമാൻ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും എം ബി എ എൻട്രൻസ് പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.kicma.ac.in ൽ ലഭിക്കും. ഫോൺ: 9645174727. 8547618290
പാരമ്പര്യേതര ട്രസ്റ്റി നിയമനം
പയ്യന്നൂർ താലൂക്ക് ആലപ്പടമ്പ് വില്ലേജിലെ വടശ്ശേരി ഊറ്റിത്തടം ശ്രീകൃഷ്ണ മതിലകം ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ്സൈറ്റ് (www.malabardevaswom.kerala.gov.in), നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇൻസ്‌പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മെയ് 12ന് വൈകീട്ട് അഞ്ച് മണിക്കകം മലബാർ ദേവസ്വം ബോർഡ് കാസർകോട് ഡിവിഷൻ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.
ലെവൽക്രോസ് അടച്ചിടും
കൊടുവളളി-എൻ എച്ച്-മമ്പറം റോഡിൽ തലശ്ശേരി-എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള 230ാം നമ്പർ ലെവൽക്രോസ് ഏപ്രിൽ 22ന് രാവിലെ എട്ട് മുതൽ 23ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി.ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.
ദേശീയപാത-നടാൽ (നടാൽ ഗേറ്റ്) റോഡിൽ എടക്കാട്-കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലുള്ള 238-ാം നമ്പർ ലെവൽക്രോസ് ഏപ്രിൽ 24ന് രാവിലെ ഒമ്പത് മുതൽ മെയ് മൂന്നിന് രാത്രി 11 മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി.ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.
സീറ്റൊഴിവ്
കെൽട്രോണിന്റെ തലശ്ശേരി നോളജ് സെന്ററിൽ ഗ്രാഫിക് ഡിസൈനിങ്, എഡിറ്റിങ് ആൻഡ് ആനിമേഷൻ ഉൾപ്പെടുന്ന പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളിലേക്കും ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്, പി എസ് സി അംഗീകാരമുള്ള ഡി സി എ, വേഡ് പ്രൊസസിങ് ആന്റ് ഡാറ്റ എൻട്രി, ടാലി വിത്ത് എംഎസ് ഓഫീസ് എന്നീ കോഴ്സുകളിലും സീറ്റൊഴിവ്.
താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുുകളുമായി നേരിട്ട് ഹാജരാകുക. കൂടുതൽ വിവരങ്ങൾ കെൽട്രോൺ നോളേജ് സെന്റർ, മൂന്നാം നില, സഹാറ സെന്റർ, എവികെ നായർ റോഡ്, തലശ്ശേരി എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ: 0490 2321888, 9400096100.
ഗസ്റ്റ് ലക്ചറർ ഒഴിവ്
ഐ എച്ച് ആർ ഡിയുടെ കീഴിൽ നെരുവമ്പ്രത്ത് പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജിൽ വിവിധ തസ്തികകളിൽ ഗസ്റ്റ് ലക്ചറർ ഒഴിവുണ്ട്. കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, കോമേഴ്സ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ജേർണലിസം (പാർട്ട്ടൈം) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. അപേക്ഷകർ യു ജി സി നിർദേശിക്കുന്ന യോഗ്യതയുളളവരായിരിക്കണം. യു ജി സി, നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തിൽ മറ്റുളളവരെയും പരിഗണിക്കും. ഏപ്രിൽ 27നകം www.caspayyannur.ihrd.ac.in എന്ന വെബ്സൈറ്റിലുള്ള ഗൂഗിൾ ഫോമിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04972 877600, 9446304755.
മോട്ടോർ തൊഴിലാളി ക്ഷേമനിധി വിഹിതം അടക്കാം
മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ സെർവർ തകരാർ കാരണം ക്ഷേമനിധി വിഹിതം അടക്കുവാൻ കഴിയാത്തവർക്ക് അതാത് ജില്ലാ ഓഫീസുകളിൽ കാർഡ് സൈ്വപ്പ് ചെയ്ത് ക്ഷേമനിധി വിഹിതം അടക്കാമെന്ന് ബോർഡ് ചെയർമാൻ അറിയിച്ചു
- Log in to post comments