സി.മുഹമ്മദ് ഫൈസി ഹജ്ജ് കമ്മിറ്റി ചെയര്മാന്
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയര്‍മാനായി സി.മുഹമ്മദ് ഫൈസിയെ തെരഞ്ഞെടുത്തു. ഹജ്ജ് കാര്യവകുപ്പ് മന്ത്രി ഡോ. കെ.ടി ജലീലിന്റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന പുതിയ ഹജ്ജ് കമ്മിറ്റിയുടെ പ്രഥമ യോഗമാണ് ചെയര്‍മാനെ തെരഞ്ഞെടുത്തത്. രണ്ട് എക്സ് ഒഫീഷ്യോ അംഗങ്ങള്‍ ഉള്‍പ്പെടെ പതിനാറുപേരാണ് പുതിയ ഹജ്ജ് കമ്മിറ്റിയില്‍ അംഗങ്ങളായിട്ടുളളത്.
പി.വി അബ്ദുള്‍ വഹാബ് എം.പി, കാരാട്ട് റസാഖ് എം,എല്‍.എ (കൊടുവളളി), മുഹമ്മദ് മുഹ്സിന്, എം,എല്‍.എ (പട്ടാമ്പി), അബ്ദുറഹിമാന് എന്ന ഉണ്ണി (കൊണ്ടോട്ടി), മുസ്ലിയാര് സജീര്‍ (മലപ്പുറം), എല്‍.സുലൈഖ (കാഞ്ഞങ്ങാട്), ഡോ. ബഹൂവുദ്ദീന് കുരിയാട് (ചെമ്മാട്), കടക്കല്‍ അബ്ദുള്‍ അസീസ് മൗലവി (കൊല്ലം), അനസ് എം.എസ് (അരൂര്‍), സി.മുഹമ്മദ് ഫൈസി (കൊടുവളളി), മുഹമ്മദ് കാസിം കോയ (പൊന്നാനി), വി.ടി അബ്ദുളള കോയ തങ്ങള്‍ (കാടാമ്പുഴ), എച്ച്.മുസമ്മില്‍ ഹാജി (ചങ്ങനാശ്ശേരി)സ പി.കെ അഹമ്മദ് (കോഴിക്കോട്). ഇവര്‍ക്ക് പുറമേ മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണ, വഖഫ് ബോര്‍ഡ് ചെയര്മാന് റഷീദ് അലി ഷിഹാബ് തങ്ങളും എക്സ് ഓഫീഷ്യോ അംഗങ്ങളുമാണ്.
96 എന്ന
- Log in to post comments