Skip to main content

വിദ്യാഭ്യാസ അവാര്‍ഡ് വിതരണം 17ന്

 

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍  എസ്.എസ്.എല്‍.സി./റ്റി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ കുട്ടികള്‍ക്കുളള വിദ്യാഭ്യാസ അവാര്‍ഡും വിവിധ ക്ഷേമാനൂകൂല്യങ്ങളും ആഗസ്റ്റ് 17ന് വിതരണം ചെയ്യും. വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 10 ന് ജില്ലാപഞ്ചായത്ത് ഹാളില്‍ നടക്കും. വിദ്യാഭ്യാസ അവാര്‍ഡ് ദാനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിക്കും. അതിവര്‍ഷാനുകൂല്യ വിതരണം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടിയും വിവാഹാനുകൂല്യവിതരണം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍ സോനയും ഉദ്ഘാടനം ചെയ്യും.  ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.കെ. കൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. കൗണ്‍സിലര്‍മാരായ ജയശ്രീ കുമാര്‍, റ്റി.എന്‍. ഹരികുമാര്‍, കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ജോസുകുട്ടി ഫ്രാന്‍സിസ്  തുടങ്ങിയവര്‍ സംസാരിക്കും. ബോര്‍ഡ് ഡയറക്ടര്‍ പി.കെ. ഷാജി സ്വാഗതവും ജില്ലാ വെല്‍ഫെയര്‍ഫണ്ട് ഓഫിസര്‍ ലക്ഷ്മിപ്രിയ പി.എസ്. നന്ദിയും പറയും.   

date