Skip to main content

ആഗസ്റ്റ് 20 ന് സദ്ഭാവനാദിനമായി ആചരിക്കും

 

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്‍മദിനമായ ആഗസ്റ്റ് 20 ന് സദ്ഭാവനാദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലെ സദ്ഭാവനാ പ്രതിജ്ഞാ ചടങ്ങ് 20ന് രാവിലെ 11ന് ദര്‍ബാര്‍ ഹാളില്‍ നടത്തും. ചീഫ് സെക്രട്ടറി ടോം ജോസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

സദ്ഭാവനാദിന പ്രതിജ്ഞ ചുവടെ:

'സമുദായം, മതം, പ്രദേശം, ഭാഷ തുടങ്ങിയ യാതൊരുവിധ പരിഗണനയും കൂടാതെ ഭാരതത്തിലെ എല്ലാ വിഭാഗം ജനങ്ങളുടേയും ഐക്യത്തിനും സൗഹാര്‍ദ്ദത്തിനും വേണ്ടി അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു. 

ഒരിക്കലും അക്രമ മാര്‍ഗം സ്വീകരിക്കില്ലെന്നും എല്ലാത്തരം ഭിന്നതകളും ചര്‍ച്ചകളിലൂടെയും ഭരണഘടനാപരമായ മറ്റ് മാര്‍ഗങ്ങളിലൂടെയും പരിഹരിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.'

പി.എന്‍.എക്‌സ്.3579/18

date