Skip to main content

സ്വാതന്ത്ര്യദിനാഘോഷം ഇന്ന്‌ :  മന്ത്രി എ സി മൊയ്‌തീന്‍ അഭിവാദ്യം സ്വീകരിക്കും

ജില്ലയില്‍ ഇന്ന്‌ (ഓഗസ്റ്റ്‌ 15) വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം നടക്കും. ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം തേക്കിന്‍കാട്‌ മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറിലാണ്‌ നടക്കുക. രാവിലെ 8.30 ന്‌ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ. സി മൊയ്‌തീന്‍ അഭിവാദ്യം സ്വീകരിക്കും. പൂര്‍ണമായും ഗ്രീന്‍പ്രോട്ടോകോള്‍ ഏര്‍പ്പെടുത്തിയ സ്വാതന്ത്ര്യദിനാഘോഷം കൂടിയാണിത്‌. 
രാവിലെ എട്ടിന്‌ പരേഡ്‌ അണിനിരക്കും. എന്‍എസ്‌എസ്‌, സ്‌കൗട്ട്‌ ആന്റ്‌ ഗൈഡ്‌സ്‌, പോലീസ്‌, ഫയര്‍ഫോഴ്‌സ്‌, ഫോറസ്റ്റ്‌, എക്‌സൈസ്‌ വകുപ്പുകള്‍ തുടങ്ങിയവയാണ്‌ പരേഡില്‍ അണിനിരക്കുക. തുടര്‍ന്ന്‌ പതാക ഉയര്‍ത്തല്‍, ദേശീയപതാകയ്‌ക്ക്‌ ആദരവ്‌ പ്രകടിപ്പിക്കല്‍, ബാന്‍ഡ്‌ വാദ്യം, ദേശീയ ഗാനാലാപനം എന്നിവയും നടക്കും. മുഖ്യാതിഥിയായ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി പരേഡ്‌ പരിശോധിച്ച്‌ സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. ദേശഭക്തിഗാനാലാപനം, സമ്മാനവിതരണം എന്നിവയും ഇതോടൊപ്പമുണ്ടാകും. ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍, ജില്ലാ കളക്‌ടര്‍, ജില്ലാ പോലീസ്‌ മേധാവികള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 

date