പ്രകൃതിക്ഷോഭം : ധനസഹായം വിതരണം ചെയ്തു
ഇടുക്കി താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ പ്രകൃതിക്ഷോഭം മൂലം താമസവീടിന് നാശനഷ്ടം നേരിട്ട കേസില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ധനസഹായം വിതരണം ചെയ്തു.
ഉപ്പുതോട് സ്വദേശികളായ ജോയ് ജോസഫ് സിനോജ് ടി. പി എന്നിവരുടെ വീടിന് 2022 ലുണ്ടായ പ്രകൃതിക്ഷോഭം മൂലം നാശനഷ്ടം സംഭവിച്ചിട്ട് ധനസഹായം ലഭിക്കാത്ത സാഹചര്യമുണ്ടായതിനെ തുടര്‍ന്നാണ് രണ്ട് പേരും കരുതലും കൈത്താങ്ങും അദാലത്തില്‍ ഓണ്‍ലൈനായി അപേക്ഷ വെച്ചത്. ഇടുക്കി താലൂക്കിന്റെ നേതൃത്വത്തില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും നാളിതുവരെ ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ ധനസഹായവും നല്‍കിയിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും രണ്ട് വ്യക്തികള്‍ക്കും ഒരു ലക്ഷത്തി ആയിരത്തി തൊള്ളായിരം രൂപ വീതം അനുവദിച്ചു.
ചിത്രം - മന്ത്രി റോഷി അഗസ്റ്റിന്‍ അദാലത്ത് വേദിയില്‍ ധനസഹായം വിതരണം ചെയ്യുന്നു.
- Log in to post comments