കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് തസ്തികയിൽ ഒഴിവ്
തൃശ്ശൂർ ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിലേക്ക് കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് തസ്തികയിൽ ഒഴിവ്. അപേക്ഷകർ അവർ അപേക്ഷിക്കുന്ന തസ്തിക അല്ലെങ്കിൽ ഉയർന്ന തസ്തികകളിൽ കോടതികളിൽ നിന്നോ കോടതിയോട് സമാനതയുള്ള വകുപ്പുകളിൽ നിന്നോ അല്ലെങ്കിൽ മറ്റു സർക്കാർ വകുപ്പുകളിൽ നിന്നോ വിരമിച്ചവർ ആയിരിക്കണം. അല്ലാത്ത അപേക്ഷകൾ നിരസിക്കുന്നതാണ്. അപേക്ഷകർക്ക് 62വയസ്സ് പൂർത്തിയാകാൻ പാടില്ല. ശമ്പളം 22,290 രൂപ.
കോടതികളിൽ നിന്നും വിരമിച്ചവർക്ക് മുൻഗണന. അപേക്ഷകളുടെ സൂക്ഷ്മ പരിശോധനയുടെയും യോഗ്യതകളുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന പട്ടികയിൽ നിന്നും മുൻഗണന ക്രമത്തിൽ ആയിരിക്കും നിയമനം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ പൂർണമായ ബയോഡേറ്റ, വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ ജഡ്ജ് ജില്ലാ കോടതി സമുച്ചയം അയ്യന്തോൾ തൃശൂർ 680003 എന്ന വിലാസത്തിൽ ജൂൺ 7 വൈകുന്നേരം 5 മണിക്ക് മുൻപായി ലഭിക്കുന്ന വിധം നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
- Log in to post comments