Post Category
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെൻററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ് ആർ സി കമ്മ്യൂണിറ്റി കോളേജിലെ ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെൻറ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അഥവാ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയർപോർട്ട് മാനേജ്മെൻറ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തും. അപേക്ഷ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്തെ എസ് ആർ സി ഓഫീസിൽ നിന്ന് ലഭിക്കും. വിലാസം ഡയറക്ടർ റിസോഴ്സ് സെൻറർ നന്ദാവനം വികാസ് ഭവൻ തിരുവനന്തപുരം 33. ഫോൺ നമ്പർ 0471 2570471, 9846033009. അപേക്ഷാ ഫോറം https://srccc.in/download എന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 30. വിശദാംശങ്ങൾക്ക് www. srccc.in
date
- Log in to post comments