Post Category
ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂൾ ഇന്ന് മന്ത്രി നാടിന് സമർപ്പിക്കും
തീരദേശ മേഖലയില്‍ തലമുറകള്‍ക്ക് വിദ്യ പകര്‍ന്ന ചാവക്കാട് നഗരസഭയുടെ ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂൾ ഹൈടെക് നിലവാരത്തിലേക്ക്. മുന്‍ എം.എല്‍.എ കെ വി അബ്ദുള്‍ ഖാദറിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 99.99 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആധുനിക നിലവാരത്തിലുള്ള സ്കൂള്‍ കെട്ടിടം ഇന്ന് (മെയ് 27ന്) വൈകീട്ട് 7 മണിക്ക് ദേവസ്വം, പട്ടികജാതി-പട്ടിക വര്‍ഗ്ഗ, പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നാടിന് സമര്‍പ്പിക്കും.
എന്‍ കെ അക്ബര്‍ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള സംസ്ഥാന പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാനും മുന്‍ എം.എല്‍.എ യുമായ കെ വി അബ്ദുള്‍ ഖാദര്‍ മുഖ്യാതിഥിയാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകീട്ട് 5 മണിക്ക് പ്രമുഖ കലാകാരന്മാര്‍ അണിനിരക്കുന്ന കലാസന്ധ്യയും അരങ്ങേറും.
date
- Log in to post comments