Skip to main content

വിദ്യാഭ്യാസ അവാര്‍ഡും അതിവര്‍ഷ ആനുകൂല്യ വിതരണവും 21 ന്  മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും

 

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളില്‍ അറുപത്  വയസ്സു പൂര്‍ത്തിയായവര്‍ക്ക് അതിവര്‍ഷ ആനുകൂല്യ  വിതരണവും അംഗങ്ങളുടെ മക്കള്‍ക്ക് നല്‍കി വരുന്ന വിദ്യാഭ്യാസ അവാര്‍ഡ് വിതരണത്തിന്‍റെ ഉദ്ഘാടനവും ഓഗസ്റ്റ് 21-ന് രാവിലെ 10 ന്   ജില്ലാ പഞ്ചായത്ത് ഹാളില്‍   നടക്കും. പരിപാടി പട്ടികജാതി-പട്ടിക വര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്കാരിക-പാര്‍ലിമെന്‍ററി കാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം  ചെയ്യും. ക്ഷേമനിധി അംഗങ്ങള്‍ക്കും  മക്കള്‍ക്കുമുള്ള വിവാഹ ധനസഹായവും,  അംഗം മരണപ്പെട്ടാല്‍ ആശ്രിതര്‍ക്കുള്ള മരണാനന്തര സഹായവും  പരിപാടിയില്‍ വിതരണം ചെയ്യും. എം.ബി. രാജേഷ്  എം.പി,   കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.കെ കൃഷ്ണന്‍  തുടങ്ങിയവര്‍ പങ്കെടുക്കും.   2017-2018 അദ്ധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ  383 വിദ്യര്‍ഥികള്‍ക്കാണ് വിദ്യാഭ്യാസ അവാര്‍ഡ് നല്‍കുന്നത്.  

date