Skip to main content

രാധക്ക് ഇനി പെൻഷൻ മുടങ്ങില്ല;  മന്ത്രിയുടെ ഉറപ്പ്

കർഷകത്തൊഴിലാളി ക്ഷേമനിധി പെൻഷൻ തുടർന്നു ലഭിക്കുമെന്ന സന്തോഷത്തോടെയാണ്  കരുവാറ്റ സ്വദേശിയായ രാധ കാർത്തികപ്പള്ളി താലൂക്ക് തല അദാലത്ത് വേദിയിൽ നിന്ന് മടങ്ങിയത്.
കർഷകത്തൊഴിലാളി ക്ഷേമനിധി പെൻഷൻ ലഭിച്ചുകൊണ്ടിരുന്ന രാധയുടെ വരുമാനം 
സൈറ്റിൽ അപ്‌ലോഡ് ചെയ്തപ്പോൾ 1.2 ലക്ഷം രൂപയായി. രാധയുടെ  സൈനികനായ മകന്റെ വരുമാന പരിധിയിൽ ഇവരെയും ഉൾപ്പെടുത്തിയത് കൊണ്ടാണ് പെൻഷൻ മുടങ്ങിയത്. 19 വർഷം മുൻപ് വിവാഹം കഴിച്ച മകന് ഭാര്യയും രണ്ട് മക്കളുമുണ്ട്. രാധയുടെ ഭർത്താവ് ദാസൻ ചെത്ത് തൊഴിലാളിയായിരുന്നു. ഇപ്പോൾ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലാണ്. ഇവർക്ക് മറ്റു വരുമാനങ്ങൾ ഒന്നുമില്ല. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവർക്കാണ് പെൻഷൻ ആനുകൂല്യത്തിനു അർഹത. അപേക്ഷ പരിഗണിച്ച മന്ത്രി പി. പ്രസാദ് അർഹത പരിഗണിച്ച് പുതിയ വരുമാന സർട്ടിഫിക്കറ്റ് നൽകാൻ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

date