മാരാരിക്കുളം ഗവ. എൽ.പി. സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
മാരാരിക്കുളം ഗവൺമെന്റ് എൽ. പി. സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പി. പി. ചിത്തരഞ്ജൻ എം.എൽ.എ. നിർവഹിച്ചു. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദർശന ഭായി അധ്യക്ഷയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യാഥിതിയായി. പൊതുമരാമത്തു വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ ബെൻസി മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ ഡൈനിങ് ഹാളിന്റെയും ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കിച്ചൻ കം സ്റ്റോറിന്റെയും ഉദ്ഘാടനമാണ് നിർവഹിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്
സി. സി ഷിബു, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ അനിത തിലകൻ, പി. രത്‌നമ്മ, പ്രീത അനിൽ, സെക്രട്ടറി എസ്. ബിജി, വിദ്യാഭ്യാസ ഉപ ഡയറക്ടർ എസ്. സന്ധ്യാ റാണി, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എ. എസ് സാബു, സ്കൂൾ ഹെഡ്മാസ്റ്റർ പി.എ. ജോൺ ബോസ്കോ, പി.ടി.എ. പ്രസിഡന്റ് എം. മഞ്ജുള, പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രജനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments