Skip to main content

കാർത്തികപ്പള്ളി താലൂക്ക്തല പരാതി പരിഹാര അദാലത്ത്: 454 പരാതികൾ തീർപ്പാക്കി

കാർത്തികപ്പള്ളി താലൂക്കിൽ നടന്ന മന്ത്രിമാരുടെ താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ ഓൺലൈനായി ലഭിച്ച 709 പരാതികളിൽ 454 എണ്ണം തീർപ്പാക്കി.  ഇന്ന് അദാലത്തിൽ തീർപ്പാക്കിയത് 273 . അതത് വകുപ്പ് മേധാവികളുടെ സാന്നിധ്യത്തിൽ കൃഷി മന്ത്രി പി. പ്രസാദ് നേരിട്ടാണ് പരാതികൾ പരിഗണിച്ചത്. 

പൊതുജനത്തിന് നേരിട്ട് എത്തി പരാതികൾ സമർപ്പിക്കുന്നതിനും അദാലത്തിൽ അവസരമൊരുക്കിയിരുന്നു. പുതിയതായി ലഭിച്ച  935 അപേക്ഷകളിൽ ഒരു മാസത്തിനകം തന്നെ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

date