Post Category
കൊയ്യാമരക്കാട് 17-കിണറുകളില്‍ സൂപ്പര്ക്ലോറിനേഷന് നടത്തും.
പുതുശ്ശേരി പഞ്ചായത്തിലെ കൊയ്യാമരക്കാട് പ്രദേശത്ത് ഹരിതകേരളംമിഷന്‍ സ്റ്റേറ്റ് റിസോഴ്സ് പേഴ്സണ്‍ കെ. വാസുദേവന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 17-ഓളം കിണറുകളില്‍ മലിനജലസാന്നിധ്യം കണ്ടെത്തിയിട്ടുളളതായി കോഡിനേറ്റര്‍ വൈ.കല്ല്യാണകൃഷ്ണന്‍ അറിയിച്ചു. ഇവിടെ ഹരിതകേരളംമിഷനും ആരോഗ്യവകുപ്പും സംയുക്തമായി സൂപ്പര്‍ ക്ലോറിനേഷന് നടത്തും.ശംഖുവാരത്തോട് , സുന്ദരംകോളനി എന്നിവിടങ്ങളിലെ വീടുകളില്‍ ഹരിതകേരളമിഷന്റേയും ജില്ലാശുചിത്വമിഷന്റേയും നേതൃത്വത്തില്‍ അണുനാശിനി ഉപയോഗിച്ചുളള വൃത്തിയാക്കല്‍ നടന്നു വരികയാണ്.
date
- Log in to post comments