Post Category
ഞായറാഴ്ച ഹാജരായത് 278 ജീവനക്കാര്‍
മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഞായറാഴ്ച പ്രവൃത്തിദിവസമാക്കി മാറ്റിയപ്പോള്‍ ജില്ലാ കളക്ടറേറ്റില്‍ ഹാജരായത് 278 ജീവനക്കാര്‍. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഴുവന്‍ ജീവനക്കാരും ഹാജരാകണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ ശനിയാഴ്ച വൈകീട്ടാണ് ഉത്തരവിട്ടത്. മറ്റ് ഓഫീസുകളിലെ 127 ജീവനക്കാരും റവന്യൂ വകുപ്പിന് കീഴിലെ 151 ജീവനക്കാരും ഹാജരായി. ഇതിന് പുറമേ ദുരിതാശ്വാസ ക്യാമ്പുകള്‍, ഹെലിപാഡ് തുടങ്ങിയ ഇടങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും ജീവനക്കാര്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.
date
- Log in to post comments