Post Category
മന്ത്രി എ.കെ. ബാലന് ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു
തൃത്താല റസ്റ്റ് ഹൗസില്‍ നടന്ന മഴക്കെടുതി അവലോകന യോഗത്തിന് ശേഷം തൃത്താല മണ്ഡലത്തിലെ കുമ്പിടി മദ്രസ, ജി.എല്‍.പി.എസ് കൂടല്ലൂര്‍, ഇസ്സത്തുല്‍ ഇസ്ലാം സെക്കന്‍ഡറി മദ്രസ, ആനക്കര ജി.എച്ച്.എച്ച്.എസ്, മേഴത്തൂര്‍ ജി.എച്ച്.എസ് എന്നീ ക്യാമ്പുകള്‍ മന്ത്രി എ.കെ. ബാലന് സന്ദര്‍ശിച്ചു. തൃത്താല എം.എല്‍.എ വി.ടി. ബലറാമും ഈ ക്യാമ്പുകളില്‍ മന്ത്രിയോടൊപ്പം സന്ദര്‍ശനത്തിനുണ്ടായിരുന്നു. തുടര്‍ന്ന് ചിറ്റൂര്‍ താലൂക്കിലെ കൈറാഡി ജി.എല്‍.പി.എസ്, നെന്മാറ ജി.എച്ച്.എസ് എന്നീ ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി സന്ദര്‍ശിച്ചു. നെന്മാറ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ ബന്ധുവീടും മന്ത്രി എ.കെ. ബാലന് സന്ദര്‍ശിച്ചു.
date
- Log in to post comments