സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷം
സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിൽ 17ാംമത് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പ്രീതി മേനോൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ ഓഫീസർ കെ. മുഹമ്മദ് ജമാൽ അധ്യക്ഷത വഹിച്ചു.അസി. പ്രൊഫ.പി.കെ സുജാതൻ (കെ.കെ. ടി എം ഗവ.കോളേജ് തൃശൂർ ), റിസർച്ച് ഓഫീസർ ഇ.എസ് മനോജ് കുമാർ എന്നിവര്‍ വിഷയാവതരണം നടത്തി. അഡീഷണൽ ജില്ലാ ഓഫീസർ റീന ജോസഫ് വി, റിസർച്ച് ഓഫീസർ കെ.കെ വസന്തകുമാരി , താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർമാരായ സി. ഷമീർ മോൻ (ഏറനാട്), പി.ശശികുമാർ (തിരൂര്‍), പി. ഉമ്മർകോയ (പെരിന്തല്‍മണ്ണ), എ.എം ഷാഹിദ (പൊന്നാനി) തുടങ്ങിയവർ പങ്കെടുത്തു. അഡീഷണൽ ജില്ലാ ഓഫീസർ എൻ.കെ ഷീബ സ്വാഗതവും റിസർച്ച് അസിസ്റ്റന്റ് പി. അനിൽകുമാർ നന്ദിയും പറഞ്ഞു.
- Log in to post comments