കാലവര്‍ഷ നഷ്ടം കണക്കാക്കി തുടങ്ങി- പൊലിഞ്ഞത് 24 ജീവനുകള്‍
ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയെ തുടര്‍ന്നുള്ള നാശനഷ്ടം കണക്കാക്കി തുടങ്ങി. ഈ വര്‍ഷം മെയ് 29 മുതല്‍ ഇന്നലെ വരെ ഏഴ് താലൂക്കുകളിലായി 24 പേരാണ് മരണപ്പെട്ടത്. കൂടുതല്‍ പേര്‍ മരണപ്പെട്ടത് നിലമ്പൂരിലാണ്. 11 പേരാണ് ഇവിടെ മരണപ്പെട്ടത്. തിരൂര്‍ മൂന്ന്, ഏറനാട് നാല്, തിരൂരങ്ങാടി ഒന്ന്, പെരിന്തല്‍മണ്ണ രണ്ട്, പൊന്നാനി ഒന്ന്, കൊണ്ടോട്ടി രണ്ട് എന്നിങ്ങനെയാണ് മരണപ്പെട്ടത്. ഒരാളെ കാണാതാവുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 1650.288 മില്ലീമീറ്റര്‍ മഴയാണ് ഈ കാലയളവില്‍ ലഭിച്ചത്. ഇന്നലെ മാത്രം 59.2 മില്ലിമീറ്റര്‍ മഴ ലഭിച്ചു.
138 വില്ലേജുകളിലായി 3451 പേരെ കാലവര്‍ഷക്കെടുതി ബാധിച്ചു. 33 വീടുകള്‍ പൂര്‍ണ്ണമായും 643 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 153.99 ലക്ഷം രൂപയുടെ നഷ്ടം ഈയിനത്തില്‍ കണക്കാക്കുന്നു. 1050.06 ഹെക്ടറിലാണ് കൃഷി നാശമുണ്ടായത്. 1734.7653 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്.
- Log in to post comments