Post Category
അന്താരാഷ്ട്ര മില്ലറ്റ് വർഷം 2023: ചെറുതല്ല ചെറുധാന്യം
ജില്ലാ പഞ്ചായത്തും കൃഷി വകുപ്പും മില്ലെറ്റ് മിഷൻ കേരളയും ചേർന്ന് ജൂലൈ 27 വ്യാഴാഴ്ച രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാ മില്ലറ്റ് സെമിനാർ സംഘടിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം 2023 ലോക ചെറുധാന്യ വർഷമായി ആചരിച്ചു വരുന്ന ഈ വേളയിൽ മനുഷ്യ ഉല്പത്തിയോളം തന്നെ പാരമ്പര്യം അവകാശപ്പെടാൻ കഴിയുന്ന ചെറുധാന്യങ്ങൾ നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാക്കാൻ കഴിഞ്ഞാൽ പല രോഗങ്ങളെയും ചെറുക്കാനും ആരോഗ്യത്തോടെ ജീവിക്കാനും സാധിക്കും. ചെറു ധാന്യങ്ങളെ അറിയാനും കൃഷി രീതികൾ മനസ്സിലാക്കുവാനും പോഷകമൂല്യങ്ങൾ തിരിച്ചറിയാനും പ്രാപ്തമാക്കാനുള്ള സെമിനാറിൽ കർഷകർക്കും താൽപര്യമുള്ള മറ്റുള്ളവർക്കും പങ്കെടുക്കാം.
date
- Log in to post comments