Post Category
സ്പോട്ട് അഡ്മിഷന് 30 ന്
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ (കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കള്‍ സയന്‍സ്) എം. ഫാം കോഴ്സില്‍ ഒഴിവുളള ഒരു സീറ്റില്‍ ഈ മാസം 30 ന് രാവിലെ 10.30 ന് സ്പോര്‍ട്ട് അഡ്മിഷന് നടത്തും. കേരള പ്രവേശന പരീക്ഷാകമ്മീഷന് പ്രസിദ്ധീകരിച്ച എം.ഫാം പ്രവേശനത്തിനുളള റാങ്ക് പട്ടികയില്‍ നിന്നാണ് പ്രവേശനം നടത്തുന്നത്. യോഗ്യത തെളിയിക്കുന്നതിവാശ്യമായ ഒറിജിനല്‍ രേഖകള്‍, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പ്രിന്‍സിപ്പാള്‍ ഓഫീസില്‍ എത്തണം. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഫീസ് അടച്ച് പ്രവേശനം നേടണം. ഫോണ്‍ : 0495 2350208.
date
- Log in to post comments