Skip to main content

വില്ലേരിതാഴം ഗ്രാമവനം റോഡ് സംരക്ഷണം 7.5 ലക്ഷം രൂപയുടെ ഭരണാനുമതി

 

മാവൂര്‍ ഗ്രാമപഞ്ചായത്തിലെ വില്ലേരിതാഴം ഗ്രാമവനം റോഡിന്‍റെ വശം കെട്ടി സംരക്ഷിക്കുന്നതിന് 7.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം എല്‍ എ അറിയിച്ചു.

വശം ഇടിഞ്ഞ് പുഴയിലേക്ക് പതിച്ച 40 മീറ്റര്‍ നീളം വരുന്ന ഭാഗത്ത് താത്കാലികമായി കരിങ്കല്‍ ഉപയോഗിച്ച്  പുഴയോരത്തെ അടിഭാഗം ബലപ്പെടുത്തുന്നതിനുള്ള പ്രവൃത്തിക്കാണ് ഇപ്പോള്‍ അനുവദിച്ച തുക ഉപയോഗപ്പെടുത്തുകയെന്നും റിവര്‍ മാനേജ്മെന്‍റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 82.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള പദ്ധതി സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.

date