പ്രളയക്കെടുതി കൈത്താങ്ങായി മൃഗസംരക്ഷണ വകപ്പും
പ്രളയക്കെടുതിയില്‍ ദുരിതത്തിലായ പക്ഷിമൃഗാദികളെ പുനരധിവസിപ്പിച്ച് ചികിത്സ നല്‍കാന്‍ ജില്ലയില്‍ ക്യാമ്പുകള്‍ ആരംഭിച്ചു. മൃഗസംരക്ഷണവകുപ്പിന്റ നേതൃത്വത്തില്‍ 25 ക്യാമ്പുകളാണ് തുറക്കുക.
ക്യാമ്പുകളില്‍ ഉരുക്കള്‍ക്കായി സൗജന്യ കാലിത്തീറ്റ, മരുന്നുകള്‍, ചികിത്സ എന്നിവ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നല്‍കും. പ്രാദേശിക വെറ്ററിനറി സര്‍ജന്‍മാരുടെ നിയന്ത്രണത്തിലുള്ള ക്യാമ്പുകളില്‍ 24 മണിക്കൂറും ചികിത്സ ലഭ്യമാക്കും. പ്രളയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റപ്പെട്ട കര്‍ഷകര്‍ക്ക് തങ്ങളുടെ ഉരുക്കളെ സംരക്ഷിക്കാന്‍ ക്യാമ്പുകള്‍ സഹായകമാകും. അതത് ഗ്രാമപഞ്ചായത്തിലെ വെറ്ററിനറി സര്‍ജന്‍മാരുമായി ബന്ധപ്പെട്ട് സേവനം ഉറപ്പാക്കാം.
മണ്‍ട്രോതുരുത്ത് - അഞ്ച്, കിഴക്കേ കല്ലട - രണ്ട്, പട്ടാഴി വടക്കേക്കര - രണ്ട്, മണപ്പള്ളി-നാല്, കുന്നത്തൂര്‍ - ഒന്ന്, ശാസ്താംകോട്ട-ഒന്ന്, ശൂരനാട് നോര്‍ത്ത്-രണ്ട്, കുളക്കട-അഞ്ച്, പത്തനാപുരം-രണ്ട്, ചാത്തന്നൂര്‍-രണ്ട് എന്നിങ്ങനെയാണ് ക്യാമ്പുകള്‍
(പി.ആര്‍.കെ. നമ്പര്‍ 1920/18)
(അവസാനിച്ചു)
- Log in to post comments