കനത്ത മഴയിലും കര്‍മ്മനിരതമായി വൈദ്യുതി ബോര്‍ഡ്
വൈദ്യുതിതടസവും അപകട സാധ്യതകളും അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോളുകളില്‍ കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലം ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും വൈദ്യുതി ബോര്‍ഡ് തുടര്‍നടപടികള്‍ സ്വീകരിച്ചത്
ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശമനുസരിച്ച് ജില്ലയിലെ 55 സെക്ഷനുകളിലെ 1500ലേറെ ഫീല്‍ഡ് ജീവനക്കാരും കരാറുകാരും സമയബന്ധിതമായാണ് പ്രവര്‍ത്തിക്കുന്നത്. റോസ്മല പോലെയുള്ള ദുര്‍ഘട മേഖലകളില്‍പോലും പ്രകൃതിക്ഷോഭത്തിനിടയിലും കുറ്റമറ്റ സേവനം ലഭ്യമാക്കാന്‍ ബോര്‍ഡിന് സാധിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കൊല്ലം ജില്ലയില്‍ വൈദ്യുതി മേഖലയില്‍ കനത്ത നാശനഷ്ടമുണ്ടായി. 37 ട്രാന്‍സ്ഫോര്‍മറുകള്‍ പ്രവര്ത്തനരിഹതമാകുകയും 285 11കെ.വി
പോസ്റ്റുകളും, 983 എല്‍.ടി പോസ്റ്റുകളും ഒടിയുകയും മൂവായിരത്തിലധികം കേന്ദ്രങ്ങളില്‍ മരംവീണ് കമ്പി
പൊട്ടി വൈദ്യുതി വിതരണം തകരാറിലാവുകയും ചെയ്തു.
താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളിലും അപകട സാധ്യത ഒഴിവാക്കുന്നതിനായി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി ചില സ്ഥലങ്ങളില്‍ അടിയന്തരമായി ട്രാന്‍സ്ഫോര്‍മറുകള്‍ ഓഫ് ചെയ്യുകയും വൈദ്യുതി വിതരണം വിശ്ചേദിക്കുയും ചെയ്തു.
വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും മറ്റും വൈദ്യുതി തടസങ്ങള്‍ ഏറെക്കുറെ പൂര്‍ണമായും പരിഹരിച്ചിട്ടുണ്ട്. കേടുപാടുകള്‍ പരിഹരിച്ച് വൈദ്യുതി വിതരണം പുനരാരംഭിച്ച സ്ഥലങ്ങളില്‍തന്നെ വീണ്ടും മരം വീണ്ട കമ്പി പൊട്ടുന്നുണ്ട്. ഇവിടെയും അറ്റകുറ്റപ്പണികള്‍ വളരെ വേഗം പൂര്‍ത്തീകരിച്ച് വൈദ്യുതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഡെപ്യുട്ടി ചീഫ് എഞ്ചിനീയര്‍ എന്‍. പ്രസന്നകുമാരി അറിയിച്ചു. ജില്ലയിലെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും 24 മണിക്കൂറും വൈദ്യുതി വിതരണം ഉറപ്പാക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
(പി.ആര്.കെ. നമ്പര്‍ 1923/18)
- Log in to post comments