Skip to main content

മഴക്കെടുതി: പരുക്കേറ്റ മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കി

കൊല്ലത്ത് നിന്ന് മഴക്കെടുതി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി ധനസഹായത്തിന്റെ കൈത്താങ്ങ്. പരുക്കേറ്റ ഷിബു, പോള്‍, ജോസഫ് എന്നിവര്‍ക്ക് 7500 രൂപ വീതം ചികിത്സാ സഹായം നല്‍കിയത് പേള്‍നട്ട് കാഷ്യു ഉടമയും സാമൂഹ്യ പ്രവര്‍ത്തകനുമായ നസീര്‍ നാടിയംപറമ്പിലാണ്. 

ഇവര്‍ക്ക് അടിയന്തര ചികിത്സാസഹായം ആവശ്യമാണെന്ന് പോലീസിലെ സുഹൃത്തുകള്‍ വഴി വിവരം കിട്ടിയതിനെ തുടര്‍ന്നാണ് തുക നല്‍കാന്‍ തീരുമാനിച്ചത്. വലിയൊരു രക്ഷാദൗത്യത്തിന് മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ക്ക് വേണ്ടി അവര്‍ അര്‍ഹിക്കുന്ന സഹായമാണ് നല്‍കാനായതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പോലീസ് ആസ്ഥാനത്ത് സിറ്റി പോലീസ് കമ്മീഷണര്‍ അരുള്‍ ആര്‍.ബി. കൃഷ്ണയുടെ നേതൃത്വത്തിലാണ് ധനസഹായം കൈമാറിയത്. 

(പി.ആര്‍.കെ. നമ്പര്‍ 1955/18)

date