3355 വീടുകള്‍ വാസയോഗ്യമാക്കി; ശൂചീകരണം അന്തിമ ഘട്ടത്തില്‍
ജില്ലിയിലെ പ്രളയ ബാധിത മേഖലകളില്‍ ജനജീവിതം സാധാരണ നിലയിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തില്‍. ചെളി നിറഞ്ഞ 3355 വീടുകള്‍ ശുചീകരിച്ച് വാസയോഗ്യമാക്കി. പ്രളയം ബാധിച്ച 274 വാര്‍ഡുകളില്‍ തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്‍മാരും അംഗങ്ങളും ഉദ്യോഗസ്ഥരുമാണ് ശുചീകരണ ജോലികള്‍ ഏകോപിപ്പിക്കുന്നത്.
സന്നദ്ധ പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, യൂത്ത് ക്ലബ്ബ് അംഗങ്ങള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സ്‌ക്വാഡുകള്‍ സജീവമായി രംഗത്തുണ്ട്. 1119 ശുചിമുറികള്‍ ഉപയോഗയോഗ്യമാക്കിയിട്ടുണ്ട്. 2714 കിണറുകളുടെ ശുചീകരണവും ഉടന്‍ പൂര്‍ത്തിയാകും. പൊതു സ്ഥാപനങ്ങളും സ്ഥലങ്ങളും മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു.
ജില്ലാ പ്ലാനിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍ -ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, എ.ഡി.സി (ജനറല്‍) എന്നിവരടങ്ങിയ സമിതിയാണ് ജില്ലാ തലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
(പി.ആര്‍.കെ. നമ്പര്‍ 1968/18)
- Log in to post comments