Post Category
മലിനജല സംസ്ക്കരണ പ്ലാന്റ് മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്യും
മെഡിക്കൽ കോളേജിലെ മലിനജല സംസ്ക്കരണ പ്ലാന്റ് തദ്ദേശ സ്വയം ഭരണം എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ഒക്ടോബർ അഞ്ചിന് വൈകീട്ട് മൂന്ന് മണിക്ക് മെഡിക്കൽ കോളേജ് അറോറ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മേയർ ഡോ.എം. ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, എ കെ ശശീന്ദ്രൻ എന്നിവർ മുഖ്യാതിഥികളാവും. എംപിമാരായ എളമരം കരീം, എം.കെ. രാഘവൻ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളാവും. കോർപ്പറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മെഡിക്കൽ കോളേജിലെ മലിനജല സംസ്കരണ പ്ലാന്റിന്റെ പ്രവൃത്തി പൂർത്തീകരിച്ചത്. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
date
- Log in to post comments