Post Category
ജില്ലയിലെ പാഠപുസ്തവിതരണം പൂര്‍ത്തിയായി
കേരള ബുക്ക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി വഴിയും സംസ്ഥാന ടെക്സ്റ്റ് ബുക്ക് ഓഫീസില്‍ നിന്നും ജില്ലയില്‍ അവശേഷിച്ച സ്റ്റോക്കില്‍ നിന്നുമായി ആകെ 140276 പാഠപുസ്തകളാണ് വിതരണം നടത്തിയത്. ഇതോടൊപ്പം തന്നെ പ്രളയബാധിത മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ട നോട്ടുപുസ്തകങ്ങളും വിദ്യാലയങ്ങള്‍ക്ക് നേരിട്ടും ജില്ലാ-ഉപജില്ലാ ഓഫീസുകള്‍ വഴിയും വിതരണം നടത്തിയത്. ഇതുവരെ ശേഖരിച്ച ലഞ്ച് ബോക്സ്, ഇന്‍സ്ട്രുമെന്റ് ബോക്സ്, പേന, പെന്‍സില്‍, കുട എന്നിവയും വിതരണം നടത്തിയതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം അറിയിച്ചു.
date
- Log in to post comments