Skip to main content

ദേശീയ ബാലശാസ്ത്ര കോൺഗ്രസ്  ജില്ലാതല അധ്യാപക പരിശീലനം 14ന്

 ആലപ്പുഴ:  ദേശീയ ബാലശാസ്ത്ര കോൺഗ്രസ് ജില്ലാതല അധ്യാപക പരിശീലനം  സെപ്റ്റംബർ 14ന് രാവിലെ 9.30 മുതൽ  ഗവ. ടീച്ചേഴസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ നടക്കും. ജില്ലാ കളക്ടർ എസ്.സുഹാസ് ഉദഘാടനം ചെയ്യും. ജില്ല വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് ജയകുമാർ അധ്യക്ഷത വഹിക്കും. ജില്ല വിദ്യാഭ്യാസ ഓഫീസർ ഷൈല, ജില്ല കോർഡിനേറ്റർ ഡോ.എച്ച്. ശ്രീകുമാർ, ജില്ല അക്കാദമിക് കോർഡിനേറ്ററും സയൻസ് ക്ലബ് സെക്രട്ടറിയുമായ രതീഷ്‌കുമാർ, ടോംസ് ആന്റണി എന്നിവർ പങ്കെടുക്കും. ശാസ്ത്ര സാങ്കേതിക നൂതനാശയങ്ങൾ വൃത്തിയും ഹരിതാഭയും ആരോഗ്യവുമുള്ള രാജ്യത്തിന് എന്നതാണ് ഇക്കൊല്ലത്തെ മുഖ്യ വിഷയം.വിവരങ്ങൾക്ക്: 9447976901.

 

date