Skip to main content

ആജീവനാന്ത  രജിസ്‌ട്രേഷന്‍ 

    കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി  സെന്ററിന്റെ ആഭിമുഖ്യത്തില്‍ തലശ്ശേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 15  ന് രാവിലെ  10 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്‌ട്രേഷനും  അതിനോടനുബന്ധിച്ചുള്ള ട്രെയിനിങ്ങും അസ്സെസ്സ്‌മെന്റും നടക്കും. താല്‍പര്യമുള്ള 35 വയസ്സില്‍ കുറവ് പ്രായമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഇമെയില്‍ ഐഡിയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം രജിസ്റ്റര്‍ ചെയ്യണം.  ഇവര്‍ക്ക് തുടര്‍ന്ന് നടക്കുന്ന എല്ലാ ഇന്റര്‍വ്യൂനും പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 0497 - 2707610.

date