സീറ്റ് ഒഴിവ്
പെരിങ്ങോം ഗവ.ഐ ടി ഐ യില്‍ എസ് സി വി ടി അംഗീകാരമുള്ള വെല്‍ഡര്‍ ട്രേഡില്‍ സീറ്റുകള്‍ ഒഴിവുണ്ട്. അപേക്ഷാ ഫോമും പ്രോസ്പെക്ടസും www.itiperingome.kerala.gov.in ലും ഐ ടി ഐ ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ 55 രൂപ ഫീസ് സഹിതം സെപ്റ്റംബര്‍ 18 ന് വൈകിട്ട് 5 മണി വരെ സ്വീകരിക്കും. ഫോണ്‍: 04985 236266.
ഇന്റര്‍വ്യൂ മാറ്റി
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വിവിധ വിഭാഗങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍/ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ/സീനിയര്‍ റിസര്‍ച്ച് ഫെല്ലോ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി 14 ന് നടത്താനിരുന്ന ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 28 ന് രാവിലെ 10 മണിയിലേക്ക് മാറ്റിയതായി അസോസിയേറ്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0467 2260632/2260450. വെബ്സൈറ്റ്: www.kau.in.
- Log in to post comments