ലോഞ്ച് പാഡ് - സംരംഭകത്വ വര്‍ക്ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് സംരംഭകന്‍/സംരംഭക ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫെബ്രുവരി 19 മുതല്‍ 23 വരെ കണ്ണൂര്‍ സര്‍വകലാശാലയുടെ സ്റ്റുഡന്റ് അമിനിറ്റിസ് സെന്ററില്‍ പരിശീലനം നല്‍കും. ബിസിനസിന്റെ നിയമ വശങ്ങള്‍, ഐഡിയ ജനറേഷന്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന വിധം, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, ബാങ്കില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍, ജി എസ് ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസന്‍സുകള്‍, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടല്‍ തുടങ്ങിയവ ഉള്‍പെടും.
http://kied.info/training-calender/ ല്‍ ഫെബ്രുവരി 16 നകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ക്ക് ഫീസ് അടയ്ക്കാം. ഫീസ് : ജനറല്‍ - റസിഡന്‍ഷ്യല്‍ 3540, നോണ്‍ റസിഡന്‍ഷ്യല്‍ - 1500; എസ് സി / എസ് ടി - റസിഡന്‍ഷ്യല്‍ -2000, നോണ്‍ റസിഡന്‍ഷ്യല്‍ - 1000. ഫോണ്‍- 0484 2532890, 2550322, 9633050143.
- Log in to post comments