Skip to main content
ഊര്‍ജിത വയറിളക്കരോഗനിയന്ത്രണ പക്ഷാചരണം

ഊര്‍ജിത വയറിളക്കരോഗനിയന്ത്രണ പക്ഷാചരണം

ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയ ആരോഗ്യദൗത്യം എന്നിവയുടെ ആഭിമുഖ്യത്തില്‍ ഊര്‍ജിത വയറിളക്കരോഗനിയന്ത്രണ പക്ഷാചരണം നടത്തി. ജില്ലാതല ഉദ്ഘാടനം തലവൂര്‍ സോജു ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് കലാദേവി നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നെടുവന്നൂര്‍ സുനില്‍ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ഡി വസന്തദാസ് മുഖ്യപ്രഭാഷണം നടത്തി. ശിശുരോഗ വിദഗ്ധന്‍ ഡോ. എസ്.ജി ബൈജു, ഗൈനക്കോളജിസ്റ്റ് ഡോ. രജനി എന്നിവര്‍ വൊളന്റിയര്‍മാര്‍ക്ക് ട്രെയിനിങ് നല്‍കി. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ കൈ കഴുകുന്നതിന്റെ ശാസ്ത്രീയരീതി നൃത്ത രൂപത്തില്‍ അവതരിപ്പിച്ചു. ആശ-ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date