Skip to main content

സ്വയംതൊഴില്‍ വായ്പ

സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍ ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി, പട്ടിക വര്‍ഗ, ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വനിതകള്‍ക്ക് 30 ലക്ഷം രൂപവരെ സ്വയംതൊഴില്‍ വായ്പ നല്‍കും. പ്രായപരിധി: 18-55. വസ്തു / ഉദ്ദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ ആറ് ശതമാനം പലിശ നിരക്കിലാണ് വായ്പ. അപേക്ഷാ ഫോം ആവശ്യമായ രേഖകള്‍സഹിതം ജില്ലാ ഓഫീസില്‍ നേരിട്ടോ ഡിസ്ട്രിക്ട് കോര്‍ഡിനേററര്‍, എന്‍.തങ്കപ്പന്‍ മെമ്മോറിയല്‍ ഷോപ്പിങ് കോംപ്‌ളക്സ്, ക്‌ളോക്ക് ടവറിനു സമീപം, ചിന്നക്കട, കൊല്ലം. 691001 വിലാസത്തില്‍ ലഭിക്കണം. വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും www.kswdc.org ഫോണ്‍ - 9188606806. 

date