Skip to main content
സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍

സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍

സംസ്ഥാന യുവജന കമ്മീഷന്‍ 2023-24 ലെ യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിവിധ സാമൂഹികമേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ചവര്‍ക്കാണ് അവാര്‍ഡ്. കല, സാംസ്‌കാരികം, കായികം, സാഹിത്യം, കാര്‍ഷികം, വ്യവസായസംരംഭകത്വം, സാമൂഹികസേവനം തുടങ്ങിയമേഖലകളില്‍ നിന്നുള്ളവരെയാണ് തിരഞ്ഞെടുത്തത്.

സംവിധായകനും തിരക്കഥാകൃത്തും അഭിനേതാവുമായ ബേസില്‍ ജോസഫാണ് കല/സാംസ്‌കാരികം മേഖലയില്‍ അവാര്‍ഡിനര്‍ഹനായത്. കായികരംഗത്തുനിന്ന് ആന്‍സി സോജന്‍. കെ അഖിലിനാണ് സാഹിത്യത്തിലുള്ള പുരസ്‌കാരം. കാര്‍ഷികരംഗത്തു നിന്ന് അശ്വിന്‍ പരവൂര്‍. വ്യവസായം/സംരഭകത്വം മേഖലയില്‍ സജീഷ് കെ വിക്കാണ് അവാര്‍ഡ്. സാമൂഹികസേവനമേഖലയില്‍ നിന്നും യൂത്ത് ഐക്കണായത് ശ്രീനാഥ് ഗോപിനാഥ്.

date