ലോക്‌സഭാ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് തയ്യാറെടുപ്പ് വിലയിരുത്തി പൊതുനിരീക്ഷകന്‍
ലോക്‌സഭ തിരഞ്ഞെടുപ്പ് നിര്‍വഹണത്തിന്റെ നടപടിക്രമങ്ങള്‍ വിലയിരുത്തി പൊതുനിരീക്ഷകന്‍ അരവിന്ദ് പാല്‍സിംഗ് സന്ധു. ചുമതലയേറ്റ ശേഷം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ സ്ഥിതിഗതി വരണാധികരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിനോട് ചോദിച്ചറിഞ്ഞു. ചേമ്പറില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ചട്ടപ്രകാരമുള്ള തിരഞ്ഞെടുപ്പ് ജോലികള്‍ കുറ്റമറ്റരീതിയില്‍ തുടരുന്നവെന്ന് നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ്‌ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥതല പരിശീലനത്തിന്റെ പുരോഗതി, ഇതര ക്രമീകരണങ്ങള്‍ എന്നിവയും പരിശോധിച്ചു. വരുംദിവസങ്ങളില്‍ സുരക്ഷാസംവിധാനങ്ങള്‍ ഉള്‍പ്പടെയുള്ളവ നേരിട്ട്കണ്ട് ഉറപ്പാക്കും. ചട്ടലംഘനങ്ങള്‍ക്കെതിരെ നിയപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
പൊതുജനത്തിന് നേരിട്ട് പരാതി നല്‍കാന്‍ അവസരമുണ്ടെന്നും അറിയിച്ചു. രാവിലെ ഒമ്പത് മുതല്‍ 10 വരെയാണ്പരാതി സമര്‍പ്പിക്കുന്നതിനുള്ള സമയം. ചിന്നക്കട പൊതുമരാമത്ത് റസ്റ്റ് ഹൗസാണ് ക്യാമ്പ് ഓഫീസ്. ഫോണ്‍-6282935772 ഇ-മെയില്‍: genobkollam18@gmail.com
- Log in to post comments