Skip to main content
ജനാധിപത്യത്തിന്റെ ആരോഗ്യവും നിലനിര്‍ത്തണം -ജില്ലാ കലക്ടര്‍

ജനാധിപത്യത്തിന്റെ ആരോഗ്യവും നിലനിര്‍ത്തണം -ജില്ലാ കലക്ടര്‍

ആരോഗ്യകരമായ ജീവിതമെന്നപോലെ സുപ്രധാനമാണ് ജനാധിപത്യത്തിന്റേതുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ല കലക്ടര്‍ എന്‍. ദേവിദാസ്. ലോകാരോഗ്യദിനത്തോടനുബന്ധിച്ച് തങ്കശ്ശേരി ബ്രേക്ക് വാട്ടര്‍ പ്രദേശത്ത് സ്വീപ് (സിസ്റ്റമറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ട്രല്‍ പാര്‍ട്ടിസിപേഷന്‍) സഹകരണത്തോടെ വോക്കേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വോക്കത്തോണ്‍/തിരഞ്ഞെടുപ്പ് ബോധവത്കരണം എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാവരും പോളിംഗ്ബൂത്തിലെത്തുക എന്ന തിരഞ്ഞെടുപ്പ് സന്ദേശം കൈമാറിയ ജില്ലാകലക്ടര്‍ വോട്ടവകാശവിനിയോഗം കടമയാണെന്ന് ഓര്‍മിപ്പിച്ചു. പ്രഭാതനടത്തം ആരോഗ്യകരമായ ജീവിതത്തിന് എത്രത്തോളം ഗുണകരമാണെന്ന് തിരിച്ചറിയണമെന്നും പറഞ്ഞു. സമ്മതിദായകര്‍ക്കുള്ള കൈപുസ്തക വിതരണവും നടത്തി. ബ്രേക്ക് വാട്ടര്‍ വോക്കേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പങ്കെടുത്തു.

date