പോസ്റ്റല്‍ ബാലറ്റ് : നടപടികളില്‍ കൃത്യത ഉറപ്പാക്കണമെന്ന് ജില്ല കലക്ടര്‍
പോസ്റ്റല്‍ ബാലറ്റ്, ഇ.ഡി.സി. എന്നിവ വാങ്ങുന്ന നടപടികളില്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ കൃത്യത പാലിക്കണമെന്ന് വരണാധികാരിയായ ജില്ല കലക്ടര്‍ എന്‍. ദേവിദാസ്. ഏപ്രില്‍ 10 വരയാണ് സ്വീകരിക്കാവുന്നത്. അതത് ഓഫീസുകളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം.
ലഭിക്കുന്ന അപേക്ഷകളില്‍ ജില്ലയിലെ വിവിധ അസംബ്‌ളി സെഗ്മെന്റുകളിലേക്കുളള അപേക്ഷകള്‍, അസംബ്‌ളി സെഗ്മെന്റ് തിരിച്ചും ജില്ലയ്ക്ക് പുറത്തുള്ള വിവിധ വരണാധികാരികള്‍ക്കുളള അപേക്ഷകള്‍ ലോക്‌സഭാ മണ്ഡലം തിരിച്ചും പ്രത്യേകം രജിസ്റ്റര്‍ ചെയ്ത് സൂക്ഷിക്കണം. അതിന്റെ അബ്‌സ്ട്രാക്റ്റ് നിശ്ചിത പ്രൊഫോമയില്‍ ജില്ലാതല പോസ്റ്റല്‍ ബാലറ്റ് നോഡല്‍ ഓഫീസര്‍ക്ക് അതാതു ദിവസം സമര്‍പ്പിക്കുകയും വേണം. ജില്ലാതല നോഡല്‍ ഓഫീസര്‍ക്ക് ലഭിക്കുന്ന ജില്ലയിലെ വിവിധ അസംബ്‌ളി സെഗ്മെന്റുകളിലേക്കുളള അപേക്ഷകളും മറ്റു ജില്ലകളില്‍ നിന്നും നോഡല്‍ ഓഫീസര്‍ക്ക് ലഭിക്കുന്ന ജില്ലയിലെ വിവിധ അസംബ്‌ളി സെഗ്മെന്റുകളിലേക്കുളള അപേക്ഷകള്‍, പോസ്റ്റല്‍ ബാലറ്റ്, ഇ.ഡി.സി എന്നിവ നല്‍കുന്നതിനായുള്ള ക്രമീകരണവും നടത്തണം.
- Log in to post comments