Skip to main content

ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്‌റ് വര്‍ക്ക്‌ഷോപ്പ്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് 'ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്' വര്‍ക്ഷോപ്പ് സംഘടിപ്പിക്കും. ഏപ്രില്‍ 23 മുതല്‍ 25 വരെ കിഡ് ക്യാമ്പസ്സിലാണ് പരിശീലനം. എം എസ് എം ഇ മേഖലയിലെ സംരംഭകര്‍/ എക്‌സിക്യൂട്ടീവ്‌സ് എന്നിവര്‍ക്ക് പങ്കെടുക്കാം. ലീഗല്‍ ആന്‍ഡ് സ്റ്റാറ്റിയുട്ടറി കംപ്ലൈയന്‍സ്, അക്കൗണ്ടിംഗിന്റെ അടിസ്ഥാനകാര്യങ്ങള്‍, കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടിംഗ് തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടും. ഫീസ്- 2,950 രൂപയും താമസം ആവശ്യമില്ലാത്തവര്‍ക്ക് 1,200യും. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് 1,800 രൂപയും, താമസം കൂടാതെ 800 രൂപയുമാണ്. http://kied.info/training-calender/ ല്‍ ഏപ്രില്‍ 20നകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍: 0484 2532890/0484 2550322/9188922785.

date