Post Category
കർഷക കടാശ്വാസ കമ്മീഷൻ സിറ്റിങ്
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഏപ്രിൽ 16ന് എറണാകുളം ജില്ലയിലെ കർഷകരുടെ സിറ്റിങ് ആലുവ സർക്കാർ അതിഥി മന്ദിരത്തിൽ നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. രാവിലെ 10 മുതൽ സിറ്റിങ് ആരംഭിക്കും. സിറ്റിങ്ങിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ച അപേക്ഷകർ ആവശ്യമായ രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
പി.എൻ.എക്സ്. 1408/2024
date
- Log in to post comments