16 മുതല്‍ വീട്ടിലും വോട്ടുചെയ്യാം; എആര്‍ഒമാര്‍ റൂട്ട് മാപ്പ് ലഭ്യമാക്കും
ആലപ്പുഴ: നേരത്തെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖാന്തിരം ഫാറം 12 ഡി യില്‍ അപേക്ഷ സമര് പ്പിച്ചിട്ടുള്ളതും അംഗീകാരം ലഭിച്ചിട്ടുള്ളതുമായ 85 വയസ്സിനുമേല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷി വോട്ടര്‍മാര്‍ക്കും വീട്ടില്‍ തന്നെ വോട്ടു രേഖപ്പെടുത്തുന്നതിനായി പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനായി ജില്ലയില്‍ മൈക്രോ ഒബ്സര്‍വര്‍, സ്പെഷ്യല്‍ പോളിംഗ് ഉദ്യോഗസ്ഥന്, സിവില്‍ പോലിസ് ഓഫീസര്‍, ക്യാമറാമാന് എന്നിവര്‍ അടങ്ങിയ 101 സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ ഏപ്രില്‍ 16 മുതല്‍ 25 വരെയുള്ള തിയതികളില്‍ ഗൃഹ സന്ദര്‍ശനം നടത്തി മേല്‍പ്പറഞ്ഞ പ്രകാരമുള്ള 85 വയസ്സിനുമേല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷി വോട്ടര്‍മാര്‍ക്കും ഭവനങ്ങളില്‍ വച്ച് തന്നെ വോട്ട് രേഖപ്പെടുന്നതിനുള്ള അവസരം ഒരുക്കുന്നതാണെന്ന്
ജില്ല കളക്ടര്‍ അറിയിച്ചു. അതത് എല്‍എസിയിലെ എആര്‍ഒമാര്‍ ബൂത്ത് തലത്തിലുള്ള ഇത് സംബന്ധിച്ച റൂട്ട് മാപ്പ് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്ക് നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
- Log in to post comments