Post Category
ഇ.വി.എം/ വിവിപാറ്റ് കമ്മീഷനിങ് ഇന്ന് (ഏപ്രില്‍ 17)
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ഇ.വി.എം/ വിവിപാറ്റ് കമ്മീഷനിങ് ഇന്ന് (ഏപ്രില്‍ 17) രാവിലെ എട്ടു മുതല്‍ അതത് സ്ട്രോങ് റൂം കേന്ദ്രങ്ങളില്‍ നടത്തും. സ്ഥാനാര്‍ഥികളുടെ പേരും ഫോട്ടോയും ചിഹ്നവും അടങ്ങുന്ന ബാലറ്റ് പേപ്പര്‍ യന്ത്രങ്ങളില്‍ ക്രമീകരിക്കുന്ന പ്രക്രിയയാണിത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച നിരീക്ഷകര്‍, സ്ഥാനാര്‍ഥികള്‍/ ഏജന്റുമാര്‍/ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കമ്മീഷനിങ് നടത്തുക.
date
- Log in to post comments