ലോക് സഭാ തിരഞ്ഞെടുപ്പ്: പൊതുജനങ്ങള്‍ക്കായി ക്വിസ് മത്സരം ഇന്ന് (18)
ലോക് സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് പൊതുജനങ്ങള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ന് (18) രാവിലെ 10 ന് എറണാകുളം കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളിലാണ് ജില്ലയിലെ മത്സരം സംഘടിപ്പിക്കുന്നത്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലയിലുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മത്സര ദിവസം സ്പാര്‍ക്ക് ഹാളില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. ഇതില്‍ വിജയിക്കുന്നവര്‍ക്കുള്ള ഫൈനല്‍ മത്സരം തിരുവനന്തപുരത്താണ് നടക്കുന്നത്. രണ്ട് പേരുള്ള ഒരു ടീമായാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലക്കാര്‍ക്കും ജോലി സംബന്ധമായി ഈ ജില്ലകളില്‍ താമസിക്കുന്നവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
ആദ്യ ഘട്ടത്തില്‍, ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന ടീമിന് 5000, 3000, 2000 രൂപ വീതം സമ്മാനമായി ലഭിക്കും. മെഗാ ഫൈനലില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന ടീമിന് 10,000, 8000, 6000 സമ്മാനമായി ലഭിക്കും. ഇന്ത്യയിലെയും കേരളത്തിലെയും 1951 മുതല്‍ 2024 വരെയുള്ള തിരഞ്ഞെടുപ്പ് ചരിത്രം (ലോക്സഭാ, നിയമസഭ), ഇന്ത്യന്‍ -കേരളീയ രാഷ്ട്രീയത്തിലെ പ്രമുഖ സംഭവങ്ങള്‍, കൗതുക വിവരങ്ങള്‍, ആനുകാലിക തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും ചോദ്യങ്ങള്‍. 1888 മുതലുള്ള നാട്ടുരാഷ്ട്രങ്ങള്‍, സ്വാതന്ത്ര്യസമരം, പ്രാദേശിക ഭരണകൂടം എന്നിവ സംബന്ധിച്ചുള്ള ചോദ്യങ്ങളും ഉണ്ടായിരിക്കും.
- Log in to post comments