വോട്ടെണ്ണല്‍ നടപടിക്രമങ്ങള്‍ സംബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ക്കുള്ള പൊതു നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
ടേബിളുകള്‍ ക്രമീകരിച്ചിട്ടുള്ളതാണ്. ജൂണ്‍ നാല് രാവിലെ 7.59 മണി വരെ കൗണ്ടിംഗ് സെന്ററില്‍ ലഭിക്കുന്ന ETPBMS പോസ്റ്റല്‍ ബാലറ്റുകള്‍ വോട്ടെണ്ണുന്നതിനായി സ്വീകരിക്കുന്നതും ആയതിന് ശേഷം ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ നിരസിച്ച് പ്രത്യേകം സൂക്ഷിക്കുന്നതുമാണ്. ETPBMS പോസ്റ്റല്‍ ബാലറ്റുകളുടെ സ്‌കാനിംഗ് രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്നതും സ്‌കാനിംഗ് പൂര്‍ത്തിയായ ശേഷം മാത്രം സാധുവായ കവറുകള്‍ കൗണ്ടിംഗ് ടേബിളുകളിലേക്ക് കൈമാറുന്നതുമാണ്.
ഇ വി എം മെഷീനുകളുടെ കൗണ്ടിംഗിനായി ഓരോ അസംബ്ലി സെഗ്മെന്റിനും പ്രത്യേകം കൗണ്ടിംഗ് ഹാള്‍ ക്രമീകരിച്ചിട്ടുള്ളതും ഓരോ കൗണ്ടിംഗ് ഹാളിലും 14 വീതം ടേബിളുകള്‍ ക്രമീകരിച്ചിട്ടുള്ളതുമാണ്. പ്രസ്തുത കൗണ്ടിംഗ് ഹാളുകളില്‍ അതത് ഉപവരണാധികാരികളുടെ മേല്‍ നോട്ടത്തില്‍ രാവിലെ 8.30 മണിക്ക് ഇവിഎം മെഷീനുകളിലെ കൗണ്ടിംഗ് ആരംഭിക്കും.
ഇ വി എം മെഷീനിലെ കൗണ്ടിംഗ് പൂര്‍ത്തിയായ ശേഷം ഓരോ അസംബ്ലി സെഗ്മെന്റ്‌റില്‍ നിന്നും ഇലക്ഷന്‍ കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരം നറുക്കിട്ടെടുക്കുന്ന 05 പോളിംഗ് ബൂത്തുകളിലെ വി വി പാറ്റ് മെഷീനുകളിലെ സ്ലിപ്പ് എണ്ണുന്നതാണ്. ആയതിനായി ഇ വി എം കൗണ്ടിംഗ് ഹാളിലെ ഒരു ടേബിള്‍ വി വി പാറ്റ് കൗണ്ടിംഗ് ബൂത്ത് ആയി ക്രമീകരിച്ചിട്ടുള്ളതാണ്. ഓരോ അസംബ്ലി സെഗ്മെന്റ് തലത്തിലും ഓരോ ടേബിളിലും എണ്ണുന്നതിനെടുക്കുന്ന പോളിംഗ് ബൂത്തുകളുടെ വിവരം അടങ്ങിയ പട്ടിക ലഭ്യമായിട്ടുണ്ട്.
കൗണ്ടിംഗ് ഒഫിഷ്യല്‍സിന്റെ രണ്ടാമത് റാന്‍ഡമൈസേഷന്‍ ജൂണ്‍ മൂന്ന് രാവിലെ എട്ടിനും മണിക്കും മൂന്നാമത് റാന്‍ഡമൈസേഷന്‍ ജൂണ്‍ നാല് രാവിലെ അഞ്ച് മണിക്കും ജനറല്‍ ഒബ്‌സര്‍വറുടെ സാന്നിധ്യത്തില്‍ വരണാധികാരിയുടെ ചേംബറില്‍ നടക്കും. രണ്ടാമത് റാന്‍ഡമൈസേഷനില്‍ കൗണ്ടിംഗ് ഒഫിഷ്യല്‍സിന്റെ എല്‍.എ സെഗ്മെന്റ് നിശ്ചയിക്കുന്നതും മൂന്നാമത് റാന്‍ഡമൈസേഷനില്‍ കൗണ്ടിംഗ് ഒഫിഷ്യല്‍സിന്റെ ടേബിള്‍ നിശ്ചയിക്കപ്പെടുന്നതുമാണ്. പ്രസ്തുത റാന്‍ഡമൈസേനുകളില്‍ സ്ഥാനാര്‍ത്ഥികളോ പ്രതിനിധികളോ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ എന്‍ ദേവിദാസ് അറിയിച്ചു.
- Log in to post comments