Skip to main content

ഗാന്ധിജയന്തി വാരാചരണം: ആലോചനാ യോഗം ഇന്ന്

 

ജില്ലയിലെ ഗാന്ധി ജയന്തി വാരാചരണ പരിപാടികളുടെ ആലോചനാ യോഗം ഇന്ന് (സെപ്റ്റംബര്‍ 28) ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേരും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ പ്രളയാനന്തര പുനര്‍ നിര്‍മാണത്തിനും പ്രകൃതി പുനഃസ്ഥാപനത്തിനും ഊന്നല്‍നല്‍കിയും ആഘോഷം ഒഴിവാക്കി ചെലവു ചുരുക്കിയുമാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, എസ്.പി.സി, എന്‍.എസ്.എസ്, സ്‌കൗട്ട് - ഗൈഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിനാണ് പരിപാടികളുടെ സംഘാടന ചുമതല.
(പി.ആര്‍.പി. 2384/2018)

date