Skip to main content

പ്രളയം: അഞ്ച് ഡമ്പിങ്ങ് യാര്‍ഡുകളില്‍നിുള്ള മാലിന്യ നിര്‍മാര്‍ജനം പൂര്‍ത്തിയായി

    ജില്ലയില്‍ പ്രളയാനന്തരമുള്ള അജൈവമാലിന്യ നിര്‍മാര്‍ജനത്തിന്‍െ്‌റ ഭാഗമായി അഞ്ച് ഡമ്പിങ്ങ് യാര്‍ഡുകളില്‍നിുള്ള മാലിന്യ നിര്‍മാര്‍ജനം പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ടി.വി അനുപമ അറിയിച്ചു. ട്രഞ്ചിങ്ങ് ഗ്രൗണ്ട് ഇല്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യങ്ങളാണ് ഇവിടെ ശേഖരിച്ചത്.  ഇതിലൂടെ 3600 ട അജൈവമാലിന്യമാണ് ഇതുവരെ(സെപ്തംബര്‍ 28) ശേഖരിച്ചത്.  ഈ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുതിനായി എറണാംകുളം അമ്പലമുകളില്‍ എഫ് എ സിറ്റിയുടെ പരിധിയിലുള്ള കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിന് കൈമാറുകയും ലാന്‍ഡ്ഫില്ലിംഗ് പൂര്‍ത്തിയാക്കുകയും ചെയ്തു.  പുനരുപയോഗ സാധ്യതയുള്ള 500 ട അജൈവമാലിന്യങ്ങള്‍ കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷനു കൈമാറിയി'ുണ്ട്. ജില്ലയില്‍ ഇനി തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ ചില വാര്‍ഡുകളില്‍നിും മാത്രമേ അജൈവമാലിന്യം നീക്കം ചെയ്യാനുള്ളൂ. ഈ പ്രവര്‍ത്തിയും പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. സെപ്തംബര്‍ 30 നുള്ളില്‍ ജില്ലയിലെ പ്രളയാനന്തര അജൈവ മാലിന്യ നിര്‍മാര്‍ജനം പൂര്‍ത്തിയാക്കും. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ക്ലീന്‍ കേരള കമ്പനിയാണ്  മാലിന്യ നിര്‍മാര്‍ജനപ്രവര്‍ത്തികള്‍ നടത്തുത്.

date