Skip to main content

ഹർ ഘർ തിരംഗ: മന്ത്രി ജി.ആർ അനിലിന് പതാക കൈമാറി

ഹർ ഘർ തിരംഗ ക്യാമ്പയിന്റെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിന് ത്രിവർണ പതാക കൈമാറി. നെടുമങ്ങാട് പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ നെടുമങ്ങാട് പോസ്റ്റൽ സബ് ഡിവിഷൻ അസിസ്റ്റന്റ് സൂപ്രണ്ട് രാജ്കുമാർ ബി മന്ത്രിക്ക് പതാക നൽകി. നെടുമങ്ങാട് നഗരസഭാ ചെയർപേഴ്‌സൺ സി.എസ് ശ്രീജ, മറ്റ് ജനപ്രതിനിധികൾ, പോസ്റ്റൽ സബ്ഡിവിഷൻ ഓഫീസ് ജീവനക്കാർ എന്നിവരും സന്നിഹിതരായിരുന്നു.

date