Skip to main content

ഗവർണറുടെ സ്വാതന്ത്ര്യദിന ആശംസ

എഴുപത്തി എട്ടാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ  ആരിഫ് മുഹമ്മദ് ഖാൻ ആശംസകൾ നേർന്നു. ''ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരർ ആയ നാം സ്വാതന്ത്ര്യവും സമത്വവും പരിപോഷിപ്പിക്കാനും ഉന്നത ജനാധിപത്യമൂല്യങ്ങൾ പാലിച്ചുകൊണ്ട് എല്ലാവരുടെയും ക്ഷേമത്തിനായി യത്‌നിക്കാനും ബാദ്ധ്യസ്ഥരാണ്.  സ്വാതന്ത്രത്തിനായി ജീവൻ ബലിനൽകിയ ധീര രാജ്യസ്‌നേഹികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സ്വയം പുന:സമർപ്പിച്ച് അവരെ നമുക്ക് സാദരം ഓർക്കാം. പൂർണ സ്വാശ്രയത്വത്തിലേക്കും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസിതഭാരതം എന്ന ലക്ഷ്യത്തിലേക്കുമുള്ള ഭാരതത്തിന്റെ അമൃതയാത്രയ്ക്ക് ശക്തി പകരുന്നതാകട്ടെ ഭാരതീയർ എന്ന നിലയിലുള്ള നമ്മുടെ പ്രവർത്തനം'' എന്ന് ഗവർണർ ആശംസിച്ചു.

പി.എൻ.എക്‌സ്. 3575/2024

date