റിസർച്ച്ഫെലോ താൽക്കാലിക ഒഴിവ്
കേരള സർക്കാരിന്റെ നിയ്രന്തണത്തിൽ തിരുവനന്തപുരം ശാന്തിനഗറിൽ പ്രവർത്തിച്ചുവരുന്ന പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു റിസർച്ച് ഫെലോയുടെ താൽക്കാലിക ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലുള്ള നിയമന കാലാവധി ഒരു വർഷമായിരിക്കും. പ്രതിമാസ്വേതനം 20,000 രൂപ (ഇരുപതിനായിരം രൂപ മാത്രം). മാനവിക വിഷയങ്ങളിൽ 50 ശതമാനത്തിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായം 2024 ജനുവരി 1 ന് 35 വയസ് കവിയുവാൻ പാടില്ല. എസ്.സി, എസ്.ടി, ഒബിസി, ഭിന്നശേഷി വിഭാഗത്തിലുള്ളവർക്ക് പ്രായപരിധിയിൽ ഇളവ് ഉണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഭാഷാ പരിജ്ഞാനവും, കമ്പ്യൂട്ടർ പരിജ്ഞാനവും അഭിലഷണീയമായ യോഗ്യതകളാണ്. പ്രോജക്ടുകളിലും, ഗവേഷണ പ്രവൃത്തികളിലുമുള്ള പരിചയം അധിക യോഗ്യതയായി പരിഗണിക്കും. താല്ലര്യമുള്ളവരുടെ അപേക്ഷ 2024 ആഗസ്റ്റ് 31 ന് വൈകുന്നേരം 5 മണിക്ക് മുൻപ് വിശദമായ ബയോഡാറ്റയും, പ്രായം, വിദ്യാഭ്യാസയോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം താഴെപ്പറയുന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. പ്രസ്തുത തീയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. വിശദാംശങ്ങൾക്ക്: www.ipaffairs.org.
പി.എൻ.എക്‌സ്. 3578/2024
- Log in to post comments